സിനിമയിൽ അവസരവും നിർമാണപങ്കാളിത്തവും വാഗ്ദാനം; ശ്രീലങ്കൻ യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവിനെതിരെ കേസ്

news image
Nov 21, 2026, 3:49 am GMT+0000 payyolionline.in

കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരവും നിർമാണപങ്കാളിത്തവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു. ദുബായിൽ താമസിക്കുന്ന ഇരുപത്തിയാറുകാരിയായ ശ്രീലങ്കൻ പൗരയുടെ പരാതിയിലാണ് നടക്കാവ് സ്വദേശിക്കെതിരെ പോലീസ് നടപടിയെടുത്തത്.

​പ്രൈഡെക് പ്രൊഡക്ഷൻസ് (പി.കെ. സ്റ്റോറീസ്) എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി യുവതിയെ വിശ്വസിപ്പിച്ചത്. താൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ‘ബോംബെ സലൂൺ’ എന്ന സിനിമയുടെ നിർമാണപങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി 7.63 ലക്ഷം രൂപ ഇയാൾ കൈക്കലാക്കുകയായിരുന്നു.

​എന്നാൽ പണം കൈപ്പറ്റിയ ശേഷം സിനിമയിൽ നിർമാണപങ്കാളിയാക്കുകയോ, അഭിനയിക്കാൻ അവസരം നൽകുകയോ ചെയ്തില്ലെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe