സേക്രട്ട് ഹാർട്ട് യു.പി സ്കൂളിന് തിളക്കമാർന്ന വിജയം

news image
Nov 21, 2026, 1:24 am GMT+0000 payyolionline.in

ആവള: കലോത്സവത്തിൽ തിളക്കമാർന്ന നേട്ടവുമായി സേക്രട്ട് ഹാർട്ട് യു.പി സ്കൂൾ. യു.പി വിഭാഗത്തിൽ മത്സരിച്ച മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലും ഒരു വ്യക്തിഗത ഇനത്തിലും ഫസ്റ്റ് എ ഗ്രേഡോടെ ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ മേലടി സബ്ജില്ലയിലെ ഏക വിദ്യാലയമായി സ്കൂൾ മാറി.

​യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തോടെ ഓവറോൾ ചാമ്പ്യൻഷിപ്പും എൽ.പി വിഭാഗത്തിൽ മൂന്നാം സ്ഥാനത്തോടെ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കി.

​വിജയികളെ അനുമോദിച്ചുകൊണ്ട് സ്കൂളിൽ വിജയാഹ്ലാദം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫിലോമിന ലീന, പി.ടി.എ പ്രസിഡന്റ് ശ്രീജിത്ത്, പ്രോഗ്രാം കമ്മിറ്റി ചുമതലയുള്ള സുജിഷ ടീച്ചർ, അപർണ ടീച്ചർ എന്നിവർക്കൊപ്പം മറ്റ് അധ്യാപകർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe