എൽജെഡി പയ്യോളി കൺവെൻഷനും വി കെ പദ്മനാഭൻ കമ്പോണ്ടർ, കെ പി ഗോപിനാഥൻ അനുസ്മരണവും നടത്തി

news image
Jul 22, 2023, 5:01 pm GMT+0000 payyolionline.in

 

പയ്യോളി : എൽ ജെ ഡി പയ്യോളി മുൻസിപ്പൽ കൺവെൻഷനും പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളായ വി കെ പദ്മനാഭൻ കമ്പോണ്ടർ, കെ പി ഗോപിനാഥൻ അനുസ്മരണവും പയ്യോളിയിൽ നടന്നു. അനുസ്മരണ സമ്മേളനം എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ്ടു
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മഹിളാ ജനത സംസ്ഥാന പ്രസിഡന്റ്‌ ഒ പി ഷീജ അനുമോദിച്ചു. കുയ്യണ്ടി രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

എൽ ജെ ഡി പയ്യോളി മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ്‌ പി ടി രാഘവൻ അധ്യക്ഷം വഹിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്ക് മറ്റു പാർട്ടികളിൽ നിന്ന് കടന്നുവന്നവർക്ക് സ്വീകരണം നൽകി. പുനത്തിൽ ഗോപാലൻ മാസ്റ്റർ, ചെറിയാവി സുരേഷ് ബാബു, വള്ളിൽ മോഹനൻ മാസ്റ്റർ, കെ വി ചന്ദ്രൻ, ഒ ടി മുരളിദാസ്, എം ടി നാണു മാസ്റ്റർ, ഇന്ദിര മത്തത്ത്, എ വി അശ്വിൻ എന്നിവർ സംസാരിച്ചു. കെ പി ഗിരീഷ് കുമാർ സ്വാഗതവും രാജ്നാരായണൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe