എക്സൈസ് സംഘത്തെ മർദിച്ച സംഭവം: പൊലീസുകാരനെതിരെ കേസെടുത്തു

news image
Aug 22, 2023, 10:33 am GMT+0000 payyolionline.in

അ​മ്പ​ല​പ്പു​ഴ: മ​ഫ്തി​യി​ലെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച സം​ഭ​ത്തി​ൽ ഒ​രു പൊ​ലീ​സു​കാ​ര​നെ​തി​രെ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് എ​ട്ടാം വാ​ര്‍ഡി​ൽ തു​രു​ത്തി​ച്ചി​റ വീ​ട്ടി​ൽ എ​ബി​നെ​തി​രെ​യാ​ണ് (35) പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആ​ല​പ്പു​ഴ സൗ​ത്തി​ലെ കോ​ണ്‍സ്റ്റ​ബി​ളാ​യ എ​ബി​ൻ വ​ള്ളം​ക​ളി തു​ഴ​ച്ചി​ലു​കാ​ര​നാ​ണ്. ഒ​ളി​വി​ലാ​യ എ​ബി​നു​വേ​ണ്ടി പൊ​ലീ​സ് അ​ന്വ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഞ്ഞി​പ്പാ​ടം നാ​ര​ക​ത്ത​റ വീ​ട്ടി​ൽ അ​ഖി​ൽ ബാ​ബു (32), ചെ​റു​വ​ള്ളി​ത്ത​റ വീ​ട്ടി​ൽ അ​നീ​ഷ് (35) എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​ത്തോ​ളം പേ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്‌. വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ഞ്ഞി​പ്പാ​ടം-​വൈ​ശ്യം​ഭാ​ഗം പാ​ല​ത്തി​ന് താ​ഴെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ മ​ദ്യ, മ​യ​ക്കു​മ​രു​ന്നു സം​ഘം സ്ഥി​ര​മാ​യി ത​മ്പ​ടി​ക്കു​ന്നു എ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കു​ട്ട​നാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ സി.​ഐ എ.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ജി.​ആ​ർ. ശ്രീ​ര​ണ​ദി​വെ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ​ച്ച്. നാ​സ​ർ എ​ന്നി​വ​രെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. ഇ​തി​ല്‍ ജി.​ആ​ർ. ശ്രീ​ര​ണ​ദി​വെ​യു​ടെ മൂ​ക്കി​ന് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. സി.​ഐ എ.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ബി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe