കൊയിലാണ്ടി: എംഡിഎംഎ യുമായി യുവാവ് പിടിയിൽ. അരിക്കുളം ചെടപ്പള്ളി മീത്തൽ വിനോദ് (41) ആണ് കൊയിലാണ്ടി പൊലീസിൻ്റെ പിടിയിലായത്. 1.18 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പിടികൂടിയത്. വിനോദ് സഞ്ചരിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കെഎൽ 56വി7175 നമ്പർ ഓട്ടോയാണ് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി ബിഎസ്എൻഎൽ ഓഫീസ് പരിസരത്ത് വെച്ചാണ് വിനോദ് പിടിയിലായത്. കൊയിലാണ്ടി എസ്.ഐ അനീഷ് വി. സീനിയർ സിപിഒ ബിന്ദു, സിപിഒ രാഗേഷ്, ഡ്രൈവർ സിപിഒ ഗംഗേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.