ഉള്ളി കിലോയ്ക്ക് രണ്ടു രൂപ; മഹാരാഷ്ട്രയിൽ ഒന്നരയേക്കർ പാടം കത്തിച്ച് കർഷകൻ

news image
Mar 6, 2023, 3:04 pm GMT+0000 payyolionline.in

നാസിക്∙ ഉള്ളിക്ക് തുച്ഛമായ വിലയേ ലഭിക്കുന്നുള്ളൂ എന്ന് ആരോപിച്ച് ഒന്നരയേക്കർ ഉള്ളി പാടത്തിനു തീയിട്ട് കർഷകൻ. കിലോയ്ക്ക് രണ്ടു രൂപ മുതൽ നാലുരൂപ വരെയായി വില ഇടിഞ്ഞതോടെയാണ് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കൃഷ്ണ ഡോംഗ്രേ എന്ന കർഷകൻ ഇത്തരത്തിൽ തന്റെ പ്രതിഷേധം സർക്കാരിനെ അറിയിച്ചത്.

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളാണു പ്രശ്നങ്ങൾക്കു കാരണമെന്നു കർഷകൻ വാദിക്കുന്നു. ‘‘നാലുമാസം കൊണ്ട് ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷി ചെയ്തത്. വിളവെടുക്കുന്ന ഉള്ളി മർക്കറ്റിൽ എത്തിക്കാൻ 30,000 രൂപയുടെ ചെലവുണ്ട്. എന്നാൽ ആകെ ലഭിക്കുന്നത് 25,000 രൂപയിൽ താഴെയാണ്’’ – കർഷകൻ പറഞ്ഞു.

ഉള്ളിപ്പാടം കത്തിക്കുന്നതു കാണാൻ വരണമെന്നു ക്ഷണിച്ച് മുഖ്യമന്ത്രിക്കു ചോര െകാണ്ടു കത്തെഴുതി അയച്ച‌തായും കർഷകൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe