ഇന്ദിരാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ പതിയാരക്കര പ്രിദർശിനി ചാരിറ്റബൾ ട്രസ്റ്റിന് എം.പി. ഷാഫി പറമ്പിൽ കൈമാറി

news image
Sep 6, 2024, 5:25 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് തീരദേശ മേഘല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര എം.പി ഷാഫി പറമ്പിലിന് സ്വീകരണം നൽകി. പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ശിവജി ശിവപുരി നിർമ്മിച്ച ഇന്ദിരാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ പതിയാരക്കര പ്രിദർശിനി ചാരിറ്റബൾ ട്രസ്റ്റിന് എം.പി കൈമാറി.

ചടങ്ങിൽ സി.എൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ , മഠത്തിൽ അബ്ദുറഹിമാൻ , രാജേഷ് കീഴരിയൂർ, പടന്നയിൽ പ്രഭാകരൻ,കെ.ടി. വിനോദൻ , സബീഷ് കുന്നങ്ങോത്ത്, ഇ.കെ. സൂരജ്, രനീഷ്.പി.കെ, കണ്ണൻ താഴെക്കുനി, എം. ചന്ദ്രൻ, വിനോദൻമാസ്റ്റർഎം ടി, ദിലീപ് മൂലയിൽ, വിനു സി കെ ടി, കൊളാവി ഇന്ദിര തുടങ്ങിയവർ സംസാരിച്ചു . കെ.ടി.രാജീവൻ സ്വാഗതവും ടി.പവിത്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe