ആർട്ട് ഓഫ് ലിവിങ് പയ്യോളി ചാപ്റ്ററിന്റെ രജത ജൂബിലി ജയന്തി ആഘോഷിച്ചു

news image
Sep 9, 2024, 2:55 pm GMT+0000 payyolionline.in

പയ്യോളി: ഭാരതത്തിൻറെ മാത്രം സവിശേഷതയായ അദ്ധ്യാത്മിക ജ്ഞാനത്തിന് ലോകം ഇന്ന് ഭാരതത്തെ ആശ്രയിക്കുന്നത് ആധുനിക കാലത്തും ഭാരതത്തിൻറെ മാറാത്ത ശാശ്വത മൂല്യങ്ങൾക്ക് പ്രസക്തി ഉണ്ട് എന്നതിൻറെ തെളിവാണെന്ന് കോഴിക്കോട് ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി നരസിംഹാനന്ദ അഭിപ്രായപ്പെട്ടു. ആർട്ട് ഓഫ് ലിവിങ് പയ്യോളി ചാപ്റ്ററിന്റെ രജത ജയന്തി ആഘോഷങ്ങൾ പെരുമ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ചെയർമാൻ കെ പി രമേശൻ അധ്യക്ഷത വഹിച്ചു. കവി പി കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ, സ്വാഗതസംഘം കൺവീനർ സി കെ സുനിൽകുമാർ, ഇ കെ ഷൈനി, കുറുങ്ങോട്ടു ബാലകൃഷ്ണൻ, മോഹൻദാസ് ചെറു വോട്ട്, എന്നിവർ സംസാരിച്ചു. പ്രസാദ് മുള്ളൂർ നയിച്ച ദിവ്യ സത്സംഗം ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe