പയ്യോളി : കേരള അയേൺ ഫാബ്രികേഷൻ ആന്റ് എഞ്ചിനിയറിംഗ് യൂണിറ്റ് ആസോസിയേഷൻ പയ്യോളി സൗത്ത് മേഖല വാർഷിക കൺവെൻഷൻ നടത്തി. മേഖല പ്രസിഡണ്ട് കെ.പി ബിനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ടി ബിജുകുമാർ സ്വാഗതം പറഞ്ഞു.
കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി രാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് എം പി മോഹനൻ ബ്ലോക്ക് സെക്രട്ടറി പി.എം രവീന്ദ്രൻ , കിഫ് കോൺ എം ഡി കെ.വി രജി എന്നിവർ ആശംസകൾ പറഞ്ഞു .
ഇരുമ്പ് ഉൽപ്പന്നങ്ങളുടെ വിലകയറ്റം നിയന്ത്രിക്കണമെന്നും സർക്കാർ ലൈസൻസും തൊഴിൽ നികുതിയും നല്കി സ്ഥാപനങ്ങൾ നടത്തുന്ന യൂണിറ്റ് ഉടമകൾക്ക് അനധിക്യത മോബൈൽ വർക്കു ചെയ്യുന്നത് സ്ഥാപനങ്ങളുടെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും യുണിറ്റ് ഉടമകളെ സംരക്ഷിക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ കൺവെൻഷൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു