പയ്യോളി : അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര ആറാട്ട് ഉത്സവത്തിന് കൊടിയേറി. പറവൂർ നമ്പ്യാത്ത് ഉദയ ജ്യോതി തന്ത്രിയും മേൽശാന്തി സുഭകനും കൊടിയേറ്റ കാർമികത്വം വഹിച്ചു. തുടർന്ന് കലവറ നിറയ്ക്കൽ വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടന്നു.
18ന് വൈകീട്ട് പുള്ളുവൻ പാട്ട് സർപ്പബലി, 19 ന് വൈകീട്ട് നൈവേദ്യം വരവ്, 20ന് വിശേഷാൽ കലശാഭിഷേകം, വലിയ വിളക്ക് ദിവസമായ 21ന് ഭഗവതിക്ക് വിശേഷം വിശേഷാൽ കളശാഭിഷേകം, വൈകീട്ട് ഇരിങ്ങൽ കോട്ടക്കൽ ശ്രീനാരായണഗുരു പീഠത്തിൽ നിന്ന് തുടങ്ങുന്ന പകൽ പൂരം, രാത്രി കോട്ടക്കടപ്പുറം എൽ പി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവ നടക്കും. ആറാട്ട് ഉത്സവ ദിനമായി 22ന് ആറാട്ട് സദ്യ വൈകീട്ട് ആനയും വാദ്യകലാകാരന്മാരും അണിനിരക്കുന്ന ആറാട്ട് പുറപ്പാട് തുടർന്ന് സമുദ്രത്തിൽ തിരുവാറാട്ട്. വെടിക്കെട്ട് എന്നിവ നടക്കും.