അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

news image
Aug 22, 2026, 8:27 am GMT+0000 payyolionline.in

അയനിക്കാട്: അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പി.ടി.എ, എം.പി.ടി.എ, അധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലാണ് ഓണാഘോഷ പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയത്.
​ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങൾ നടന്നു. എൽ.പി. വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച കസേരകളിയും യു.പി. വിഭാഗത്തിനായി നടത്തിയ ലെമൺ ഇൻ ദി സ്പൂൺ, ചാക്ക് റേസ്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ മത്സരങ്ങളും ശ്രദ്ധേയമായി. കൂടാതെ രക്ഷിതാക്കൾക്കായി പ്രത്യേകമായി കസേരകളി മത്സരവും സംഘടിപ്പിച്ചു.
​മത്സരങ്ങൾക്ക് ശേഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനത്തോടെയാണ് ആഘോഷ പരിപാടികൾ അവസാനിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe