അയനിക്കാട് കെപിപിഎച്ച്എ സംസ്ഥാന ത്രിദിന പഠനക്യാമ്പ് തുടങ്ങി

news image
Oct 13, 2023, 3:47 pm GMT+0000 payyolionline.in

 

പയ്യോളി : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന റിസോഴ്സ്ഗ്രൂപ്പ് അംഗങ്ങൾക്കായുള്ള ത്രിദിന പഠനക്യാമ്പ് അയനിക്കാട് വിദ്യാഭ്യാസ പഠനഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ചു.
പഠനകേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, ജോ.സെക്രട്ടറി കെ.ശ്രീധരൻ, വൈസ് പ്രസിഡന്റ് കെ.കെ. നരേന്ദ്രബാബു, പഠനകേന്ദ്രം മാനേജർ, കെ.കെ.ഗംഗാധരൻ, സി.എച്ച്.രാമചന്ദ്രൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. വേണുഗോപാലൻ, കെ.സി. അബ്ദുൽസലാം, കെ.കെ. മനോജൻ,കെ.ജീജ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe