അത്തോളിയിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിടിച്ച് വയോധികൻ മരിച്ചു

news image
Sep 19, 2026, 10:08 am GMT+0000 payyolionline.in

പയ്യോളി : അമിതവേഗതയിലെത്തിയ സ്കൂൾ വിദ്യാർഥികളുടെ ബൈക്കിടിച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികൻ മരിച്ചു. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ കോതങ്കൽ ഭാഗത്തുവെച്ചായിരുന്നു അപകടം.

കോതങ്കൽ ഹൈസ്‌കൂളിൽ സ്കൂൾ കലോത്സവം നടന്നു കൊണ്ടിരിക്കെ അവിടെനിന്നും ബൈക്കിൽ അമിതവേഗതയിലെത്തിയ മൂന്ന് വിദ്യാർഥികളാണ് അപകടമുണ്ടാക്കിയത്. മൂന്ന് കുട്ടികൾ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സൈതലവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടമുണ്ടാക്കിയ ശേഷം ബൈക്ക് നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. എന്നാൽ അപകടത്തിനിടെ ബൈക്കിലുണ്ടായിരുന്ന ഒരു വിദ്യാർഥി താഴെ വീണ് പരിക്കേറ്റതോടെ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കടന്നുകളഞ്ഞ മറ്റ് രണ്ട് വിദ്യാർഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe