ആക്രമണത്തിൽ കാഴ്ച പരിമിതനും സിപിഎം നേതാവിനും പരിക്ക്; അയനിക്കാട് സ്വദേശിക്കെതിരെ കേസ്

news image
Aug 18, 2024, 1:48 pm GMT+0000 payyolionline.in

പയ്യോളി: യുവാവിന്റെ ആക്രമണത്തിൽ കാഴ്ച പരിമിതിയുള്ള ആൾക്കും സിപിഎം നേതാവിനും പരിക്ക്. ചാരിറ്റബിൾ ട്രസ്റ്റിന്റെ കളക്ഷൻ റിസീവറും കണ്ണൂർ സ്വദേശിയും കാഴ്ച പരിമിതനുമായ റഫീക്ക്, സിപിഎം പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം അയനിക്കാട് പാലേരി മുക്കിൽ വടക്കേടത്ത് രവി എന്നിവർക്കാണ് പരിക്കേറ്റത്. റോഡ് അരികിലൂടെ റഫീക്ക് പോകുന്നതിനിടയിൽ യുവാവ് റഫീഖിനെ തടയുകയും ബാഗ് തട്ടിപ്പറിക്കാനായി ശ്രമിക്കുകയുമായിരുന്നു. പരിസരവാസികൾ ഓടി വന്നപ്പോൾ യുവാവ് ഓടി രക്ഷപ്പെട്ടു. കിഴൂരിലാണ് സംഭവം.


തുടർന്ന് അയനിക്കാടുള്ള തന്റെ വീട്ടിലെത്തിയ യുവാവ് വീട് അടഞ്ഞു കിടക്കുന്നത് കണ്ട് ജനൽ ചില്ലുകൾ തകർത്തു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് സമീപവാസിയായി രവി ആക്രമണത്തിനിരയായത്. രവിയുടെ വീട്ടിൽ കയറിയും ആക്രമിച്ചതായി പറയുന്നു. ഇദ്ദേഹത്തെ വടകര ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയനിക്കാട് കുന്നുംപുറത്ത് അനൂപ് (26) എന്നയാൾ മർദ്ദിച്ചു എന്ന പരാതി ഇരുവരും പയ്യോളി പോലീസിൽ നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe