അയനിക്കാട് അടിപ്പാത യാഥാർത്ഥ്യമാക്കണം: ബഹുജന കൺവെൻഷൻ

news image
Jun 4, 2023, 2:45 pm GMT+0000 payyolionline.in

 

പയ്യോളി : ദേശീയപാത വികസനത്തിൻ്റെ ഭാഗമായി അയനിക്കാട് പോസ്റ്റാഫീസിന് സമീപം അടിപ്പാത നിർമാണം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് കർമ്മസമിതി ആഭിമുഖ്യത്തിൽ നടന്ന ബഹുജന കൺവെൻഷൻ ആവശ്യപ്പെട്ടു . പയ്യോളിക്കും മൂരാടിനുമിടയിൽ അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ നിലവിൽ അടിപ്പാത ഇല്ലാത്തതിനാൽ മേഖലയിലെ ജനങ്ങളുടെ ദുരിതം വിവരണാതീതമാവുമെന്നും , ഈയൊരു സാഹചര്യത്തിൽ അയനിക്കാട് പ്രഖ്യാപിച്ച അടിപ്പാതയുടെ നിർമാണം ഉടൻ ആരംഭിക്കണമെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പയ്യോളി നഗരസഭ സ്റ്റാൻൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ.ടി.വിനോദ് ആവശ്യപ്പെട്ടു . നടേമ്മൽ ആനന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് , നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മഹിജ എളോടി ,കൗൺസിലർമാരായ അൻവർ കായിരികണ്ടി , സി.മനോജ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.സി. മുസ്തഫ , മഠത്തിൽ അബ്ദുറഹ്മാൻ , എ.കെ. ബൈജു , ഒ.ടി. മുരളീദാസ് , ഷാഹുൽ ഹമീദ് , എം.എ. വിനോദ് , ബാബു കേളോത്ത് എന്നിവർ സംസാരിച്ചു . നസീർ സ്വാഗതവും കെ.ശശിധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു . വീട്ടമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് കൺവെൻഷനിൽ പങ്കെടുത്തത് .

അടിപ്പാതയുമായി ബന്ധപ്പെട്ട് മാസങ്ങളായി നാട്ടുകാർ പ്രക്ഷോഭരംഗത്താണ്. കഴിഞ്ഞ ദിവസം രാത്രി കർമ്മസമിതിയുടെ നേതൃത്വത്തിൽ അടിപ്പാത നിർമിക്കാനുള്ള സ്ഥലത്ത് ആറുവരിപ്പാതയുടെ ടാറിംങ് നടത്താനുള്ള നീക്കം തടഞ്ഞിരുന്നു.
പി.ടി.ഉഷ എം.പി കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുമായി 2022 സ്പതംബറിൽ ചർച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പയ്യോളിയിലെ ഉയരപ്പാതയോടപ്പം അയനിക്കാടും പെരുമാൾപുരത്തും അടിപ്പാത അനുവദിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു . എന്നാൽ നിർമാണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കരാറുകാരായ അദാനി ഗ്രൂപ്പിനോ നിർമാണം നടത്തുന്ന ഉപകരാറുകാരായ വാഗഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനോ ലഭിക്കാത്തതിനാൽ പാതയുടെ നിർമാണ പ്രവൃത്തി പൂർത്തികരിക്കുന്ന തരത്തിലുള്ള ജോലികളാണ് പ്രദേശത്ത് നടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe