മാധ്യമ പ്രവർത്തക അഖിലക്കെതിരായ കേസിൽ കേരള സർക്കാരിനെതിരെ എഡിറ്റേ്സ് ഗില്‍ഡ്, സ്മൃതി ഇറാനിയുടെ ഭീഷണിപ്പെടുത്തലിനും വിമ‌ർശനം

news image
Jun 13, 2023, 1:08 pm GMT+0000 payyolionline.in

ദില്ലി: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസിലും, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും നിലപാട് വ്യക്തമാക്കി എഡിറ്റേ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ രംഗത്ത്. അഖില നന്ദകുമാറിനെതിരായ കേസിനെ അപലപിച്ച എഡിറ്റേ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, കേസ് എടുത്ത നടപടി അതീവ ആശങ്കജനകമാണെന്ന് ചൂണ്ടികാട്ടുകയും കേരള സർക്കാർ അടിയന്തരമായി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ റിപ്പോര്‍ട്ടില്‍ കേസെടുക്കന്നതും ചോദ്യം ചെയ്യുന്നതും അതീവ ആശങ്കജനകമാണെന്നും എഡിറ്റേ്സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്ത നടപടിയില്‍ നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്‍മാറണം. ചോദ്യം ഉയർത്തുകയാണ് മാധ്യമ പ്രവര്‍ത്തകരുടെ ധർമ്മമെന്നും അതിനെ ഭീഷണി കൊണ്ടും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നേരിടുന്നതും ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് വിവരിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിനെയും എഡിറ്റേഴ്സ് ഗില്‍ഡ് വിമർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe