ദില്ലി: ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.indianbank.in വഴി 2022 മെയ് 24 മുതൽ അപേക്ഷിക്കാം. അപേക്ഷകർക്ക് 2022 ജൂൺ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ ആകെ 312 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. “ഒഴിവുകളുടെ എണ്ണവും സംവരണം ചെയ്ത ഒഴിവുകളുടെ എണ്ണവും താൽക്കാലികമാണ്, ഇവ വ്യത്യാസപ്പെടാം,” ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷയുടെ എഡിറ്റ്/മാറ്റം ഉൾപ്പെടെയുള്ള ഓൺലൈൻ രജിസ്ട്രേഷൻ മെയ് 24 മുതൽ ജൂൺ 16 വരെ നടത്താം. അപേക്ഷാ ഫീസ്/ഇന്റിമേഷൻ ചാർജുകൾ (ഓൺലൈനായി) മെയ് 24 മുതൽ ജൂൺ 16 വരെ അടക്കാം. 312 ഒഴിവുകളാണ് ആകെയുള്ളത്.
സിഎക്കാരെ ഇന്ത്യൻ ബാങ്ക് വിളിക്കുന്നു; 312 ഒഴിവുകളിലേക്ക് ജൂൺ 14 വരെ അപേക്ഷിക്കാം

Sep 6, 2022, 6:46 pm GMT+0000
payyolionline.in
കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്
കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; എൻഡിആർഎഫ് സംഘം എത്തുന്നു