പെരുവട്ടൂർ എൽ – പി. സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്

news image
Sep 6, 2022, 6:14 pm GMT+0000 payyolionline.in

കൊയിലാണ്ടി: പെരുവട്ടൂർ എൽ – പി. സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഫറോക്ക് ട്രയിനിംഗ് കോളേജിലെ പ്രഫസ്സർ ഡോ. ജൗഹർ മുനവ്വിർ ആണ് ക്ലാസ് എടുത്തത്. ‘മൊബൈൽ ഫോണിൻ്റെ ദുരുപയോഗവും, സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും’ കുട്ടികളിൽ കണ്ടു വരുന്ന വിവിധ തരം ഗൈ മുകൾ, നല്ല ആരോഗ്യ ശീലത്തെ പറ്റിയും ക്ലാസിൽ വിഷദമായി സംസാരിച്ചു.

 

ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ്, ഇ.സൗമിനി  സ്വാഗതവും, പി.ടി.എ പ്രസിഡൻ്റ്  ടി.പി.ഷിജു അദ്ധ്യക്ഷത വഹിച്ചു. ജിഷ പുതിയSത്ത്, വാർഡ് കൗൺസിലർ, ധന്യ രാജേഷ്, എം.പി .ടി എ പ്രസിഡൻ്റ് സി.കെ. ഇന്ദിര, കെ.ഉഷശ്രീ എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ജാഗ്രത സമിതി കൺവീനർ സിറാജ് ഇയ്യഞ്ചേരി നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe