പയ്യോളി : കെ എസ് ടി എ മേലടി സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേലടി എ.ഇ.ഒ ഓഫീസിനു മുന്നിൽ വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനക്രമീകരിക്കുക, തുടർച്ചയായ ആറ് പ്രവർത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ ധർണ്ണ കെ എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി കെ നിഷ ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു. സബ്ജില്ലാ പ്രസിഡണ്ട് രമേശൻ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ജില്ലാ ജോയിൻ സെക്രട്ടറി അനുരാജ് വരിക്കാലിൽ, ജില്ലാ കമ്മിറ്റി അംഗം എസ് കെ ശ്രീലേഷ് എന്നിവർ സംസാരിച്ചു. സബ്ജില്ലാ ട്രഷറർ രഞ്ജിത്ത് എ ടി നന്ദി രേഖപ്പെടുത്തി.