പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചു അനുസ്മരണവും ആദരിക്കലും നടത്തി

news image
Dec 27, 2023, 5:08 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചു അനുസ്മരണവും ആദരിക്കലും നടത്തി. പരേതരായ ക്ഷേത്രം സ്ഥാപക പ്രസിഡന്റ്‌ വി. കെ. പദ്മനാഭൻ കമ്പൗണ്ടരുടെയും സ്ഥാപക സെക്രട്ടറി സി. കെ. ഗോപാലന്റെയും അനുസ്മരണം നടത്തി. മനയത് ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

യോഗത്തിൽ  എസ് എൻ ബി എം ജി. യു. പി. സ്കൂളിൽ ഏഴാം തരത്തിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ മൂന്ന് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. സംസ്ഥാന സ്കൂൾ കായികമേളയിൽ വനിതാ സബ് ജൂനിയർ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയ അഭിനയ സന്തോഷിനും, ഡിയു -ഡാമൻ സംസ്ഥാനത്തിനു വേണ്ടി സന്തോഷ്‌ ട്രോഫി ഫുട്ബോൾ ടീമിൽ സെലെക്ഷൻ ലഭിച്ച ലീഷിൻ പൊറായിക്കും ഉപഹാരം നൽകി. ഉത്സവത്തോടനുബന്ധിച്ചു അരങ്ങേറിയ മേഘാതിരുവാതിര കളിയും കൈകൊട്ടികളിയും പരിശീലിപിക്കിന്നതിന്ന് നേതൃത്വം നൽകിയ കൃഷ്ണ പ്രിയ,അക്ഷയ അശോകൻ, അശ്വതി സുധീഷ്, നിധ ധർമരാജ് എന്നിവർക്കും ഉപഹാരങ്ങൾ നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe