പയ്യോളി: സിപിഐ എം പയ്യോളി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുക, ജനങ്ങളുടെ യാത്ര ദുരിതത്തിന് അറുതി വരുത്തുക, കരാർ കമ്പനിയുടെ അശാസ്ത്രീയ റോഡ് നിർമ്മാണപ്രവൃത്തി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു സമരം.
സിപിഐ എം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. സൗത്ത് ലോക്കൽ സെക്രട്ടറി പി വി മനോജൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ടി അരവിന്ദാക്ഷൻ, പി എം വേണുഗോപാലൻ, വി ടി ഉഷ, കെ ടി ലിഖേഷ്, രാജൻ പടിക്കൽ എന്നിവർ സംസാരിച്ചു. നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു. സമരം വൈകീട്ട് 6 ന് സമാപിക്കും.