നടൻ ധ്രുവന്റെ കാല്‍ മുറിച്ചു മാറ്റി, നായകനായി അരങ്ങേറ്റത്തിന് ഒരുങ്ങവേ അപകടം

news image
Jun 27, 2023, 12:24 pm GMT+0000 payyolionline.in

കർണാടക:  വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു കന്നട താരം സൂരജ് കുമാര്‍ എന്ന ധ്രുവന്റെ കാല്‍ മുറിച്ച് മാറ്റി. കഴിഞ്ഞ ശനിയാഴ്‍ചയായിരുന്നു അപകടം നടന്നത്. സൂരജ് കുമാര്‍ സഞ്ചരിച്ച ബൈക്ക് ട്രിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  ആദ്യമായി നായകനായ ‘രഥം’ എന്ന സിനിമ റിലീസ് ചെയ്യാനിരിക്കവേ ആണ് സൂരജ് കുമാര്‍ വാഹനാപകടത്തില്‍ പെട്ടത്.

ഇരുപത്തിനാലുകാരനായ സൂരജ് കുമാര്‍ കന്നട സിനിമ നിര്‍മാതാവായ എസ് എ ശ്രീനിവാസന്റെ മകനാണ്. ഐരാവത, തരക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച് സൂരജ് കുമാര്‍ നായകനായി അരങ്ങേറാൻ ഒരുങ്ങുകയായിരുന്നു. മൈസൂര്‍- ഊട്ടി റോഡില്‍ വെച്ചാണ് താരത്തിന് അപകടമുണ്ടായത്.  ട്രാക്ടറിനെ ഓവര്‍ടേയ്‍ക്ക് ചെയ്യാൻ ശ്രമിക്കവേ താരത്തിന് ബൈക്കിന്റെ നിയന്ത്രണം നഷ്‍ടപ്പെടുകയും അപകടം സംഭവിക്കുകയും ആയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe