ജോലി ഉപേക്ഷിച്ച വനിതയാണോ? തിരികെ വരാൻ അവസരം; പരിശീലന പരിപാടിയുമായി ഐസിഫോസ്

news image
Sep 14, 2022, 7:07 am GMT+0000 payyolionline.in

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ തൊഴിൽ മേഖലയിൽ നിന്ന് വിട്ടുനിന്ന സ്ത്രീകൾക്ക് ഐടി മേഖലയിൽ തൊഴിലവസരമൊരുക്കാൻ സർക്കാരിന് കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര്യ സോഫ്റ്റ് വെയർ കേന്ദ്രം (ഐസിഫോസ്) പരിശീലനം സംഘടിപ്പിക്കുന്നു. ‘ബാക്ക് ടു വർക്ക്’ എന്ന പേരിലുള്ള പരിശീലന പരിപാടിയുടെ ഈ വർഷത്തെ ആദ്യ ബാച്ചിന്റെ പരിശീലനമാണിത്. 15 ദിവസം നീണ്ടു നിൽക്കുന്ന സഹവാസ പരിപാടിയിൽ സോഫ്റ്റ് വെയർ ടെസ്റ്റിങ്ങിലാണ് പരിശീലനം.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിൽ ഒക്ടബോർ 6ന് പരിശീലനം ആരംഭിക്കും. ബിരുദം, സോഫ്റ്റ് വെയർ ടെസ്റ്റിങ്/ ഡെവലപ്മെന്റ്/ കോഡിങ് മേഖലയിലെ പരിജ്ഞാനം എന്നിവ അഭികാമ്യം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. പ്രായപരിധിയില്ല. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.  https://icfoss.in/evenst വഴി രജിസ്റ്റർ ചെയ്യാം.അവസാന തീയതി ഒക്ടോബർ ഒന്ന്. കൂടുതൽ വിവരങ്ങൾക്ക്: 7356610110, 2700012/13, 0471 2413013, 9400225962.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe