ജമ്മുകശ്മീരിൽ ബസ് കൊക്കയിൽ വീണ് 11 മരണം; എട്ട് പേർക്ക് പരിക്ക്

news image
Sep 14, 2022, 6:47 am GMT+0000 payyolionline.in

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ബസ് കൊക്കയിലേക്ക് വീണ് 11 പേർ മരിച്ചു.എട്ട് പേർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ബറേറി നല്ലാഹിന്റെ അടുത്താണ് അപകടമുണ്ടായത്.

സൗജിയാനിൽ നിന്നും മാണ്ഡിയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.സംഭവം നടന്നയുടൻ നാട്ടുകാരുടേയും പൊലീസിന്റേയും സൈന്യത്തിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്മാറ്റിയിട്ടുണ്ട്.

സൈന്യത്തിന്റെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുവെന്നും മാണ്ഡി തഹസിൽദാർ ഷെഹസാദ് ലത്തീഫ് അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും അദ്ദേഹം നിർദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe