കൊയിലാണ്ടി : ആധാരത്തിൽ വിലകുറച്ച് അണ്ടർവാല്വേഷൻ നടപടികൾ നേരിടുന്നവർക്ക് അതൊഴിവാക്കാൻ പദ്ധതി സർക്കാർ നടപ്പാക്കുന്നതായി കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസ് അറിയിച്ചു. 1986 ജനുവരി ഒന്നുമുതൽ 2017 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർവാല്വേഷൻ കേസുകൾ തീർപ്പാക്കാനായി സെറ്റിൽമെന്റ്സ്കീം നടപ്പാക്കിയിട്ടുണ്ട്.ഇതുപ്രകാരം ആധാരങ്ങളുടെ കുറവ് മുദ്രയിൽ പരമാവധി 60 ശതമാനംവരെ കുറവും രജിസ്ട്രേഷൻ ഫീസിൽ 75 ശതമാനം വരെയും ഇളവുലഭിക്കും. . അണ്ടർവാല്വേഷൻ നടപടികൾ തീർപ്പാക്കുന്നതിനായി കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ ഫെബ്രുവരി 25 ന് അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.ആധാരങ്ങൾ അണ്ടർവാല്വേഷൻ നടപടികൾ നേരിടുന്നുണ്ടോ എന്നറിയുന്നതിന് https://pearl.registration.kerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 0496 238225
കൊയിലാണ്ടി സബ് രജിസ്ട്രാർ ഓഫീസിൽ അണ്ടർവാല്വേഷൻ അദാലത്ത് ഫെബ്രുവരി 25 ന്

Feb 23, 2025, 9:58 am GMT+0000
payyolionline.in
രാഷ്ട്രപതി അവാർഡ് ജേതാവ് പി.കെ. ബാബുവിനെ ആദരിച്ചു
ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത് ..