പയ്യോളി: ഇരുചക്രവാഹനം ഓടിക്കുന്നതിനിടെ റോഡില്‍ കുഴഞ്ഞു വീണ വീട്ടമ്മ മരിച്ചു. മണിയൂര്‍ തെരുവിലെ ചാലില്‍ നാരായണന്റെ ഭാര്യ വത്സല (49) ആണ് പയ്യോളി ടൌണില്‍ വെച്ച് അപകടത്തില്‍ പെട്ടത്. നിലത്ത് വീണതിനെ തുടര്‍ന്ന് ബോധരഹിതയായ ഇവരെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രക്ത സമ്മര്‍ദ്ധത്തില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മകള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വേണ്ടി വ്യാഴാഴ്ച രാവിലെ ഏഴു മണിക്കുള്ള ട്രെയിനില്‍ കയറ്റാനായി പയ്യോളി റെയില്‍വേ സ്റ്റേഷനില്‍ പോയി തിരിച്ചു വീട്ടിലേക്ക് പോവുന്നതിനിടെ ദേശീയപാതയില്‍ വെച്ചാണ് സംഭവം. കാല്‍നട യാത്രക്കാരന് ധൃതിയില്‍ റോഡ് റോഡ് മുറിച്ചു കടന്നതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച ആക്ടീവ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് നിയന്ത്രണം വിട്ട് വീട്ടമ്മ വീണതെന്ന് പറയുന്നു. ഭര്‍ത്താവ്: ചാലില്‍ നാരായണന് (ഐശ്വര്യ ടെക്സ്റ്റയില്‍സ്, തുറയൂര്‍). മക്കള്‍: ലിജി (ഡോക്ടര്‍, പുതുപ്പണം ആയുര്‍വേദ ആശുപത്രി), ലിഷ, ലിജേഷ്. മരുമക്കള്‍: മനോജ് കരിവള്ളൂര്‍ (അക്കൗണ്ട്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, കണ്ണൂര്‍), ഷിജു മണിയൂര്‍ (കെ.എസ്.ആര്.ടി.സി, വടകര). മൃതദേഹം രാത്രി എട്ടു മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഇരുചക്രവാഹനത്തില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു; അപകടം മകളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് മടങ്ങുന്നതിനിടെ

Sep 6, 2022, 1:57 pm GMT+0000
payyolionline.in
കരുവഞ്ചേരിയിലെ മുങ്ങിമരണം; ഒരു ലക്ഷം വീതം ധനസഹായം അനുവദിച്ചു
മുങ്ങിമരണം; അഭിഷേകിനും ഗിതേഷിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി