പയ്യോളി: അയനിക്കാട് നർത്തന കലാലയത്തിന്റെ ആഭിമുഖ്യത്തിൽ കരകൗശലമേളയും മഹാനവമി ആഘോഷവും യോഗാചാര്യ തരിപ്പയിൽ ശശി ദീപം തെളിയിച്ചതോടെ ആരംഭിച്ചു. നർത്തന വനിതാ ഹാന്റിക്രാഫ്റ്റ് യൂണിറ്റും പ്രദേശത്തെ കുടുംബശ്രീ വനിതകളുടെ കൂട്ടായ്മകൾ ഒരുക്കിയ സ്റ്റാളുകളും വൈവിധ്യങ്ങളായ കരകൗശല നിർമ്മിതികൾ കൊണ്ട് ശ്രദ്ധേയമായി.
രാത്രി ഉത്ഘാടന സമ്മേളനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉത്ഘാടനം നിർവ്വഹിച്ചു. ടി.സുധാകരന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ കൗൺസിലർമാരായ ചെറിയാവി സുരേഷ് ബാബു, കെ.സി. ബാബുരാജ്, നിഷ ഗിരീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് രാത്രി 8.30 ന് ജാനു തമാശകൾ എന്ന പരിപാടിയും ഉണ്ടായിരുന്നു.