പയ്യോളി : സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ എസ് സി ഇ ആര് ടി (SCERT) മികവ് സീസൺ 5 പുരസ്കാരത്തിന് അയനിക്കാട് ഗവ. വെൽഫേർ എൽ.പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ‘ഉത്സവം’ എന്ന ആശയത്തെ ആസ്പദമാക്കി പ്രീസ്കൂൾ പഠന പ്രവർത്തനത്തിനായി തയ്യാറാക്കിയ ‘ഉൽസവമേളം’ എന്ന ഡോക്യുമെന്ററിയാണ് ഈ അംഗീകാരം നേടിക്കൊടുത്തത്.
സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഡോക്യുമെന്ററി ഒരുക്കിയത്.സംസ്ഥാനത്ത് തെരഞ്ഞെടുത്ത 12 സ്കൂളിൽ ഒന്നാണ് അയനിക്കാട് ഗവ. വെൽഫേർ എൽ.പി സ്കൂൾ . തിരുവനന്തപുരത്ത് എസ് സി ഇ ആര് ടി യിൽ നടന്ന പുരസ്കാര ചടങ്ങിൽ, എസ് സി ഇ ആര് ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് സ്കൂൾ പ്രധാനാധ്യാപിക കെ.കെ. പ്രേമ ടീച്ചർ, പ്രീസ്കൂൾ അധ്യാപികമാരായ സജിത ടീച്ചർ, ബീന ടീച്ചർ എന്നിവര്‍ക്ക് അംഗീകാര പത്രവും ശിൽപവും സമ്മാനിച്ചു.