കൊച്ചി: ബലാത്സംഗ കേസിൽ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ഫോണിന്റെ പാസ്വേഡ് രാഹുൽ അന്വേഷണസംഘത്തിന് നൽകണമെന്ന് സർക്കാർ. പാസ്വേഡ് നൽകണമെന്ന ഉത്തരവിനെതിരായ രാഹുലിന്റെ അപ്പീലിലാണ് സർക്കാർ നിലപാട് അറിയിച്ചത്. പാസ്വേഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം ഭരണഘടന പരിരക്ഷയില്ലെന്നും സർക്കാർ വ്യക്തമാക്കി. ഭരണഘടന പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ 2 ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തത്.
ബലാത്സംഗ കേസ്; ഫോണിന്റെ പാസ്വേഡ് നൽകണം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
Nov 25, 2026, 7:31 am GMT+0000
payyolionline.in
ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്
മലപ്പുറത്ത് 10 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 61കാരന് 54 വർഷം ..
