പാങ്ങപ്പാറ കൊലപാതകം: സിസിടിവിയിൽ ഉമറിന്റെ സാന്നിധ്യമില്ല; പതിനേഴുകാരനൊപ്പം അഭിരാം പോകുന്നത് ദൃശ്യത്തിൽ

news image
Nov 10, 2026, 1:10 pm GMT+0000 payyolionline.in

പാങ്ങപ്പാറ: തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അഭിരാം ഒന്നാംപ്രതിയായ പതിനേഴുകാരനൊപ്പം സംസാരിച്ചുകൊണ്ട് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.53-ഓടെയുള്ളതാണ് ഈ ദൃശ്യങ്ങൾ.

പ്രതികൾ അഭിരാമിനെ പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം ഐഡിയിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തിയതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പോലീസിൻ്റെ നിഗമനം. കൊലപാതകം നടന്നതിന് തൊട്ടടുത്തുള്ള സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളാണിത്. എന്നാൽ, ദൃശ്യങ്ങളിൽ ഉമറിന്റെ സാന്നിധ്യമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe