വയനാട്: കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണു. കൽപ്പറ്റ എസ്പി ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ് കല്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണ് നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടില്ല.
കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി
Nov 10, 2026, 10:12 am GMT+0000
payyolionline.in
