വാണിജ്യ പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി; സിലിണ്ടറിന് 9.50 രൂപ വർധിച്ചു

news image
Sep 1, 2026, 6:06 am GMT+0000 payyolionline.in

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടർ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയിൽ വാണിജ്യ സിലിണ്ടർ വില 2,701 രൂപയായി ഉയർന്നു. ചെന്നൈയിൽ വില 2,916.50 രൂപയിലെത്തി. കൊച്ചിയിൽ സിലിണ്ടർ ഒന്നിന് 2783.50 രൂപയും നൽകേണ്ടി വരും. ഗാർഹിക എൽപിജിയുടെ വിലയിൽ മാറ്റമില്ല.

അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രശ്‌നങ്ങൾക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടർ വിലയിലാണ് വീണ്ടും വർധനവുണ്ടായിരിക്കുന്നത്. മാസാരംഭത്തിലെ ഈ വിലവർധന ഹോട്ടലുകൾ, ഭക്ഷ്യോത്പ്പന്ന, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, തട്ടുകടകൾ, ബേക്കറികൾ, കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകൾ തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും. നേരത്തെ തുടർച്ചയായ വില വർധനയുണ്ടായപ്പോൾ ഹോട്ടൽ ഭക്ഷണത്തിന് വില ഉയർന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe