തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് ആയുഷ് പി എച്ച് സി ഹോമിയോപ്പതിയും ഒന്നാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി ആവിക്കൽ ബീച്ചിൽ (ഉതിരു പറമ്പിൽ) വെച്ച് തീരദേശ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ടി.സി മൊയ്തീൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ.ഫൈസൽ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ബഷീർ തിക്കോടി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നിഷ പുതിയോട്ടിൽ, പി.പി കുഞ്ഞുമ്മദ് (മുസ്ലിംലീഗ് പ്രസിഡന്റ് തിക്കോടി), പി.വി അബ്ദുൾ അസീസ് ,എൻ.കെ കുഞ്ഞബ്ദുള്ള, ബഷീർ തായത്ത്, ഷഫീക് കാരക്കാട് , ക്ഷേമകാര്യ സ്ൻ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ആളങ്ങാരി, വാർഡ് മെമ്പർമാരായ പ്രേമരാജൻ, ശോഭ, വഹീദ, ഷഫ്നഷാനവാസ്,ഒന്നാം വാർഡ് സാരഥികൾ ടി.സി. അലി, പി. ടി. ഷംസു, ഗഫൂർ, ഒ.ടി. മുസ്തഫ എന്നിവർ ആശംസകൾ നേർന്നു.”സ്ത്രീ രോഗങ്ങളും ഹോമിയോപ്പതി ചികിത്സയും” എന്ന വിഷയത്തിൽ ഡോ .പ്രിയേന്ദു ടി .പി ( MO, APHC തിക്കോടി) ക്ലാസ്സെടുത്തു.”നല്ല ആരോഗ്യ ശീലങ്ങളും ഭക്ഷണ ക്രമവും” എന്ന വിഷയത്തിൽ ഡോ. ഷംന സാജദ്,(MO,GTHH, കൊയിലാണ്ടി) ക്ലാസ്സെടുത്തു. ഇല്യാസ് ( APHC തിക്കോടി) ക്യാമ്പിൽ പങ്കെടുത്തവർക്ക് മരുന്ന് വിതരണം ചെയ്തു.
തിക്കോടിയിൽ തീരദേശ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
Oct 25, 2026, 5:15 am GMT+0000
payyolionline.in
