പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് അഞ്ചാംപനി, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി; സംഭവം തൊട്ടിൽപ്പാലത്ത്

news image
Oct 25, 2026, 6:21 am GMT+0000 payyolionline.in

കോഴിക്കോട്: തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിൽ കുട്ടികൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. പൈക്കളങ്ങാടിയിൽ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളായ അഞ്ച് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് നിർബന്ധമായും നൽകേണ്ട പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിൻറെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രദേശത്തെ വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തുകയും സർവേ, രോഗപ്രതിരോധ ബോധവൽക്കരണം, വാർഡ് ശുചിത്വ സമിതി യോഗം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. ആരോഗ്യ-വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.പി നഷ്മ, മെഡിക്കൽ ഓഫീസർ ഡോ. നീമ വേണുഗോപാൽ, എച്ച്.എസ് പ്രമീള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ജെ.എച്ച്.ഐമാരായ ജോബി അഗസ്റ്റിൻ, മുഹമ്മദ് സാബു, രതുഷ, ഷിൻസ് സണ്ണി തുടങ്ങിയവരും സംബന്ധിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe