എസ്.പി.സി ദിനാഘോഷം: ലഹരിക്കെതിരെ ആകാശത്തേക്ക് ബലൂണുകൾ പറത്തി വിദ്യാർത്ഥികൾ;

news image
Aug 22, 2026, 11:52 am GMT+0000 payyolionline.in

കൊയിലാണ്ടി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) ദിനാഘോഷത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ആയിരക്കണക്കിന് വർണ്ണബലൂണുകൾ ആകാശത്തേക്ക് പറത്തി കൊയിലാണ്ടിയിൽ കേഡറ്റുകളുടെ പ്രതിജ്ഞ. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥി സമൂഹത്തെ ഒന്നിപ്പിക്കുമെന്ന് കേഡറ്റുകൾ ചടങ്ങിൽ പ്രഖ്യാപിച്ചു.

കോഴിക്കോട് റൂറൽ എസ്.പി.സി ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ റൂറൽ എസ്.പി മെറിൻ ജോസഫ് പതാകയുയർത്തി കേഡറ്റുകളുടെ പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് പോലീസുകാരും അധ്യാപകരും രക്ഷിതാക്കളും കേഡറ്റുകളും ചേർന്ന് ഹൈഡ്രജൻ നിറച്ച ബലൂണുകൾ ആകാശത്തേക്ക് പറത്തി.

ജി.വി.എച്ച്.എസ് കൊയിലാണ്ടി, പന്തലായനി ഹയർ സെക്കൻഡറി സ്‌കൂൾ, പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്‌കൂൾ, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള 172 കേഡറ്റുകളാണ് ആകർഷകമായ സെറിമോണിയൽ പരേഡിൽ അണിനിരന്നത്.
എസ്.പി.സി ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ എസ്.പിയുമായ എ. പ്രദീപ് കുമാർ, കൊയിലാണ്ടി എസ്.എച്ച്.ഒ കിരൺ അശോക്, എസ്.ഐ ആർ.എൻ. പ്രശാന്ത്, എ.ഡി.എൻ.ഒ റഖീബ് മണിയൂർ, നീതു ഷാജി, കെ. നീതു, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ, പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാർ, ഹെഡ്മിസ്ട്രസ് ടി. ഷജിത തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe