മൂടാടി – മുചുകുന്ന് റെയിൽവേ ഗേറ്റിൽ മേൽപ്പാലം വേണം: യാത്രാദുരിതത്തിന് ശാശ്വത പരിഹാരം തേടി നാട്ടുകാർ

news image
Aug 20, 2026, 5:03 pm GMT+0000 payyolionline.in

നന്തിബസാർ: മൂടാടി – മുചുകുന്ന് റോഡിലെ റെയിൽവേ ഗേറ്റ് നിരന്തരം അടച്ചിടുന്നത് മൂലം പ്രദേശത്ത് യാത്രാതടസ്സം രൂക്ഷമാകുന്നു. തിരക്കേറിയ രാവിലെ സമയങ്ങളിൽ തുടർച്ചയായി രണ്ടോ മൂന്നോ ട്രെയിനുകൾക്കായി ഗേറ്റ് അടച്ചിടുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ മണിക്കൂറുകളോളം വഴിയിൽ തളച്ചിടുകയാണ്.

ഗവൺമെന്റ് കോളേജ് മുചുകുന്ന്, മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ്, ശ്രീ സത്യസായി വനിതാ കോളേജ്, ശ്രീ സത്യസായി വിദ്യാപീഠം, ജെപീസ് എൻട്രൻസ് കോച്ചിംഗ് സെന്റർ, ഫാമിലി ഹെൽത്ത് സെന്റർ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് ദിവസേന എത്തുന്ന നൂറുകണക്കിന് വിദ്യാർത്ഥികളും ജീവനക്കാരും പ്രദേശവാസികളുമാണ് ഇതുമൂലം വലയുന്നത്. സ്കൂൾ വാഹനങ്ങൾ അടക്കം നിരവധിയായ വാഹനങ്ങളാണ് ദിവസവും ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത്.

ട്രെയിൻ കടന്നുപോയി ഒരു മിനിറ്റ് കഴിഞ്ഞ ശേഷമേ ഗേറ്റ് തുറക്കാവൂ എന്ന സാങ്കേതിക നിബന്ധനയും കാത്തിരിപ്പ് സമയം ദീർഘിപ്പിക്കുന്നുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരമായി മൂടാടി – മുചുകുന്ന് റോഡിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം പ്രദേശവാസികളുടെയും യാത്രക്കാരുടെയും ഭാഗത്തുനിന്ന് ശക്തമായിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe