ഓണം സ്‌പെഷ്യൽ ഡ്രൈവ്: വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.5 കിലോഗ്രാം കഞ്ചാവ് പിടികൂടി- വീഡിയോ

news image
Aug 9, 2026, 5:51 am GMT+0000 payyolionline.in

വടകര: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്‌സൈസ് സർക്കിൾ ഓഫീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർ.പി.എഫ്) ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 4.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കൂൽ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സബ് ഇൻസ്‌പെക്ടർ ധന്യ ടി. എം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സായിദാസ് കെ.പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുസ്ബിൻ ഇ.എം, ശ്യാം രാജ് എ, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾമാരായ എം.കെ. അബ്ദുൾ മജീദ്, വിജേഷ് ടി, രാധാകൃഷ്ണൻ ഇ.കെ, സബിൻ വി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe