ശ്രീപെരുമാൾ പുരശിവ ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലൈ 17 മുതൽ

news image
Jul 14, 2026, 8:34 am GMT+0000 payyolionline.in

ശ്രീപെരുമാൾ പുരശിവ ക്ഷേത്രത്തിൽ ഈ വർഷത്തെ രാമായണ മാസാചരണ പരിപാടികൾ ജൂലൈ 17 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. അന്ന് വൈകീട്ട് 4.30-ന് ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിപ്പാട് ദീപം തെളിയിക്കുന്നതോടെയാണ് മാസാചരണത്തിന് തുടക്കമാകുക. തുടർന്ന് ശ്രീമതി ജെ. ചന്ദ്രിക ടീച്ചറുടെ നേതൃത്വത്തിലുള്ള രാമായണ പാരായണവും നടക്കും.

മാസാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 2 ഞായറാഴ്ച വൈകീട്ട് 4.30-ന് എൽ.പി., യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക രാമായണ പാരായണ മത്സരവും ക്വിസ് മത്സരവും നടക്കും. ആഗസ്റ്റ് 16-ന് മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനത്തോടെ രാമായണ മാസാചരണം സമാപിക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe