ഭിന്നശേഷി വിദ്യാലയങ്ങളെ മുഖ്യധാരയിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: ഷാഫി പറമ്പിൽ എം.പി

news image
Jun 1, 2026, 11:04 am GMT+0000 payyolionline.in

പയ്യോളി: ഭിന്നശേഷി വിദ്യാലയങ്ങളെയും വിദ്യാർത്ഥികളെയും മുഖ്യധാരയിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഷാഫി പറമ്പിൽ എം.പി പ്രസ്താവിച്ചു. നിലവിൽ ഭിന്നശേഷി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ സർക്കാരുകളുടെയും പൊതുസമൂഹത്തിന്റെയും വേണ്ടത്ര പരിഗണനാവിഷയമായിട്ടില്ലെന്നത് ഒരു വസ്തുതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുറക്കാട് ശാന്തിസദനം സ്കൂൾ ഫോർ ഡിഫറന്റ്‌ലി ഏബിൾഡിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശില്പ തട്ടാരി അധ്യക്ഷത വഹിച്ചു. ആദിൽ മുണ്ടിയത്ത്, ദുൽക്കിഫിൽ, സി. ഹനീഫ മാസ്റ്റർ, രാജേഷ് കീഴരിയൂർ, മഠത്തിൽ അബ്ദുറഹ്‌മാൻ, സി. ഹബീബ് മസൂദ്, ഡോ. ഷറഫുദ്ദീൻ കടമ്പോട്ട്, രാജീവൻ കൊടലൂർ, ഫൈസൽ കണ്ണോത്ത്, കെ.കെ. മുനീർ, ബഷീർ മേലടി, മൊയ്തീൻ പട്ടായി, രാജൻ കൊളാവിപ്പാലം, ഗോകുൽ, വഹാബ് മാസ്റ്റർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മായ എസ്. സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.എം. അബ്ദുൽ സലാം നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe