പയ്യോളിയിൽ അധ്യാപകർക്കായി സി.പി.ആർ – ഫയർ സേഫ്റ്റി പരിശീലനം സംഘടിപ്പിച്ചു

news image
May 29, 2026, 9:51 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പരിധിയിലെ സ്കൂൾ അധ്യാപകർക്കായി സി.പി.ആർ (CPR), ഫയർ സേഫ്റ്റി ട്രെയിനിംഗ് പരിപാടി സംഘടിപ്പിച്ചു. പയ്യോളി മുനിസിപ്പാലിറ്റി ഹാളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ നിർവ്വഹിച്ചു. വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അപകടങ്ങളും അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ വിദ്യാലയങ്ങളിൽ സ്വീകരിക്കേണ്ട ജീവൻരക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും, അഗ്നിബാധ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള പ്രായോഗിക പരിശീലനവും ബോധവൽക്കരണവുമാണ് പരിപാടിയുടെ ഭാഗമായി നടന്നത്. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ പി.എം. സഹീർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സി.പി.ആർ നൽകേണ്ട കൃത്യമായ രീതികളെക്കുറിച്ചും അധ്യാപകർക്ക് പ്രായോഗിക പരിശീലനം നൽകി.

പയ്യോളി ഫിഷറീസ് സ്കൂൾ പ്രധാന അധ്യാപകൻ ജിതേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സി.പി. ഫാത്തിമ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കുഞ്ഞാമു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

നഗരസഭാ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഒട്ടേറെ അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം. ഹൈറുന്നിസ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe