പുനലൂർ പൊലീസ് സ്റ്റേഷനിൽ സ്വയം തീ കൊളുത്തി യുവാവ്; നില ഗുരുതരം

news image
Apr 13, 2026, 9:14 am GMT+0000 payyolionline.in

കൊല്ലം: പുനലൂർ പൊലീസ് സ്റ്റേഷനിൽ തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ശരീരത്തിൽ തീ കൊളുത്തിയ ശേഷം യുവാവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.
90% പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമാണ്. കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ചായിരുന്നു തീ കൊളുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe