ഹോംവോട്ട്; രണ്ടാം ദിവസം, കോഴിക്കോട് ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 7,562 പേർ

news image
Apr 2, 2026, 3:57 am GMT+0000 payyolionline.in

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ 85നു മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽനിന്ന് വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിങ് സംവിധാനത്തിലൂടെ 2 ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത് 7,562 പേർ. ആദ്യദിനം 3,119 പേരും രണ്ടാം ദിനം 4,443 പേരുമാണ് വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്തിയത്. 5 വരെയാണ് ഹോം വോട്ടിങ്.

കോഴിക്കോട് ജില്ലയിൽ രണ്ടാം ദിനം രേഖപ്പെടുത്തിയ ഹോം വോട്ട്

വടകര – 311

കുറ്റ്യാടി – 368

നാദാപുരം – 494

കൊയിലാണ്ടി – 334

പേരാമ്പ്ര – 408

ബാലുശ്ശേരി – 343

എലത്തൂർ – 446

കോഴിക്കോട് നോർത്ത് – 361

കോഴിക്കോട് സൗത്ത് – 232

ബേപ്പൂർ – 177

കുന്നമംഗലം – 401

കൊടുവള്ളി – 269

തിരുവമ്പാടി – 299

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe