നന്തിബസാർ: തിക്കോടി ടൗൺ മസ്ജിദുസ്വാലിഹീൻ സംഘടിപ്പിച്ച ഈദ്ഗാഹിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പെരുന്നാൾ നമസ്കാരത്തിനും തുടർന്ന് നടന്ന ഖുതുബ പ്രസംഗത്തിനും ജാഫർ വാണിമേൽ നേതൃത്വം നൽകി. ലോകസമാധാനത്തിനായി വിശ്വാസികൾ ഒത്തുചേർന്ന വേദിയിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും പ്രശ്നങ്ങൾക്കും എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധികൾ അവസാനിക്കുന്നതിനായി ഈദ്ഗാഹിൽ പ്രത്യേക പ്രാർത്ഥനയും നടന്നു. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ചാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായത്.
തിക്കോടി ഈദ്ഗാഹിൽ പശ്ചിമേഷ്യൻ സമാധാനത്തിനായി പ്രത്യേക പ്രാർത്ഥന
Mar 21, 2026, 12:12 pm GMT+0000
payyolionline.in
വടകരയിൽ ആവേശമായി കെ.കെ. രമയുടെ പത്രികാ സമർപ്പണം; യു.ഡി.എഫ് – ആർ.എം.പി.ഐ ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 22 ഞായറാഴ്ച പ്രവർത്തിക്കുന ..
