അയനിക്കാട് കുറുവങ്ങാട് ശ്രീ പരദേവത ഭദ്രകാളി ക്ഷേത്രത്തിൽ തിറമഹോത്സവത്തിന് കൊടിയേറ്റമായി

news image
Mar 20, 2026, 5:55 am GMT+0000 payyolionline.in

അയനിക്കാട്: കുറുവങ്ങാട് ശ്രീ പരദേവത ഭദ്രകാളി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള  കൊടിയേറ്റ കർമ്മം ക്ഷേത്രം തന്ത്രി ശ്രീ കളാശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. കൊടിയേറ്റ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രമുറ്റത്ത് ഒത്തുചേർന്നത്. കൊടിയേറ്റത്തിന് ശേഷം ദീപാരാധനയും അരിചാർത്തലും നടന്നു.  മാർച്ച് 21 ശനിയാഴ്ച വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ വിവിധങ്ങളായ ക്ഷേത്ര ചടങ്ങുകളും കലാരൂപങ്ങളും നടക്കും. വെള്ളിയാഴ്ച (ഇന്ന്) രാത്രി പരദേവതയുടെ നട്ടതിറയും ശനിയാഴ്ച തിരുമുടിവെച്ച തിറയും നടക്കും. വാളകം കൂടുന്നതോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe