2023 മാർച്ച് മാസത്തിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയ കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ 28.50കോടി രൂപയുടെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ അവസാനഘട്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് അവലോകനം ചെയ്യുന്നതിനായി വടകര റസ്റ്റ് ഹൗസിൽ വച്ച് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
അനുമതി ലഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ ടെൻഡർ നടപടികളും, കരാർ നടപടികളും പൂർത്തീകരിച്ച് കെട്ടിടം പൂർണതോതിൽ സജ്ജമാവുകയാണ്. കെട്ടിടം പൂർത്തിയാകുന്നതോടെ കോഴിക്കോട് ജില്ലയിലെ തന്നെ മാതൃക ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി കുറ്റ്യാടി താലൂക്ക് ആശുപത്രി മാറും.
കെട്ടിടത്തിലെ ഇലക്ട്രിക്കൽ, ഫയർ സംവിധാനങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. സ്ട്രക്ചറൽ വർക്കുകൾ പൂർത്തിയായിട്ടുണ്ട്. ഫ്ളോറിങ് പ്രവർത്തികൾ ആരംഭിച്ചു.
5 നിലകളിലായി 6929 സ്ക്വയർ മീറ്ററിൽ(74583sqft) നിർവഹണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഹൈ ഡെൻസിറ്റി യൂണിറ്റ്,നഴ്സിംഗ് സ്റ്റേഷൻ, ബൈസ്റ്റാൻഡേർസ് ഏരിയ,ഡോക്ടർസ് ഏരിയ, ലേബർ റൂം കോംപ്ലക്സ്,എമർജൻസി ഓപ്പറേഷൻ തിയേറ്റർ,പ്രൊസീജിയർ റൂം,ഐസിയു, റിക്കവറി റൂം,മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ,പുരുഷന്മാർക്കും സ്ത്രീകൾക്കും ആയുള്ള വാർഡുകൾ,എമർജൻസി ഓപ്പറേഷൻ തിയേറ്റർ,സ്റ്റോർ റൂമുകൾ എന്നിങ്ങനെ ആധുനിക രീതിയിലുള്ള ആശുപത്രിക്കായുള്ള സംവിധാനങ്ങൾ പുതിയ കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുണ്ട്. മികച്ച പാർക്കിംഗ് സൗകര്യം കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം ആശുപത്രി സംബന്ധമായ കോൺഫറൻസുകൾ നടത്തുവാനുള്ള സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്ച്ചറൽ വിഭാഗമാണ് കെട്ടിട രൂപകൽപ്പന ചെയ്തിട്ടുള്ളത്.
2026 മാർച്ച് മാസത്തിൽ തന്നെ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.യോഗത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സ്വപ്ന കെ വി , പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ശ്രീ അഖിൽ.എ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിഡബ്ല്യുഡി സബ് ഡിവിഷൻ ശ്രീ ഷനിത്ത് പി എം ,,ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ശ്രീ അബ്ദുൽ നസീർ പി,ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശ്രീ വരുൺ എസ്,റീജിയണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ പ്രശാന്ത്, താലൂക്ക്സർവ്വേയർ ശ്രീജിത്ത് കുമാർ ടി പി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കുറ്റ്യാടി താലൂക്ക് ആശുപത്രി -പുതിയ കെട്ടിടം പൂർത്തീകരണത്തിലേക്ക്
Feb 27, 2026, 10:07 am GMT+0000
payyolionline.in
ഈ ബോംബേറും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോ?’; ബിതുൽ ബാലന്റെ വീട് ..
ഗൺമാൻ കഴുത്ത് തിരിച്ചെങ്കിൽ അത് തീർക്കേണ്ടത് കെ.എസ്.യുക്കാരുടെ വീട്ടിലല്ലR ..
