എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്

news image
Feb 1, 2026, 4:16 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഈ അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ 7 മുതൽ ഏപ്രിൽ 25 വരെ നടക്കും. തുടർന്ന് മെയ് 7-ന് ബോർഡ് മീറ്റിങ് ചേരുകയും, മെയ് 8ന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുകയും ചെയ്യും. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 05ന് പരീക്ഷകൾ ആരംഭിക്കും. മാർച്ച് 30-ഓടെ പരീക്ഷകൾ പൂർത്തിയാകും. എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ  ഫെബ്രുവരി 02 മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ  ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe