ഡൽഹി: വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ഇൻകം ടാക്സ് നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. ചെറിയ നികുതി വെട്ടിപ്പുകൾക്ക് പിഴ ശിക്ഷ മാത്രമായിരിക്കും. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഇളവ് നൽകും.
പതിനാറാം ധനകാര്യ കമ്മീഷൻ നിർദേശിച്ച 41% വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കും. 50 ശതമാനം എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. 2025- 26 ൽ ധനക്കമ്മി 4.4 ശതമാനത്തിൽ നിർത്തി. 1.4 ലക്ഷം കോടി സംസ്ഥാനങ്ങൾക്ക് ഗ്രാൻഡ് നൽകും. പതിനാറാം ധനകാര്യ കമ്മീഷൻ ശിപാർശ അംഗീകരിച്ചു.
