പയ്യോളി: സിപിഎം പയ്യോളി ഏരിയ കാൽനട പ്രചാരണ ജാഥ ആവേശോജ്വല സ്വീകരണ ങ്ങളേറ്റുവാങ്ങി പ്രയാണം തുടങ്ങി. ഒന്നാം ദിവസം മുചുകുന്ന് ഓട്ടുകമ്പനിക്കു സമീപത്തുനിന്നും ആരംഭിച്ച് നന്തി, ഞെട്ടിക്കര പാലം, മുതിരക്കാൽ, തിക്കോടി പഞ്ചായത്ത്, പെരുമാൾപുരം, പയ്യോളി ടൗൺ, ചാത്തമംഗലം, ഗ്രാമീണ കലാവേദി, കോട്ടക്കൽ ടൗൺ എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി മൂരാട് സമാപിച്ചു.

പയ്യോളി ഏരിയ പ്രചാരണ ജാഥ
സമാപന യോഗത്തിൽ കെ കെ രമേശൻ അധ്യക്ഷനായി. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എം പി ഷിബു, വൈസ് ക്യാപ്റ്റൻ ടി ഷീബ, പൈലറ്റ് വി ഹമീദ്, മാനേജർ പി എം വേണുഗോപാലൻ, ജില്ലാകമ്മിറ്റി അംഗം ഡി ദീപ, കെ ജീവാനന്ദൻ, ടി അര വിന്ദാക്ഷൻ, എൻ ടി അബ്ദുറഹിമാൻ, പി അനൂപ്, ടി ചന്തു, ജമീല സമദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.