പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കണം: കൊയിലാണ്ടിയിൽ പെൻഷൻകാരുടെ പ്രതിഷേധം

news image
Dec 10, 2024, 10:39 am GMT+0000 payyolionline.in

കൊയിലാണ്ടി :  കെ എസ് എസ് പി യു കൊയിലാണ്ടി ബ്ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  കൊയിലാണ്ടി മിനി സിവിൽ സ്റ്റഷനു മുന്നിൽ ധർണ്ണ നടത്തി.
പെൻഷൻ പരിഷ്ക്കരണ, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പന:സ്ഥാപിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, എക്സ് ഗ്രേഷ്യാ പെൻഷൻകാർക്ക് മറ്റു പെൻഷൻ കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരു ന്നു ധർണ്ണ , കൊയിലാണ്ടി എസ് ബി ഐയുടെ മുന്നിൽ നിന്നും പെൻഷൻ കാർ പ്രകടനമായി വന്നാണ് ധർണ്ണ നടത്തിയത്.

ധർണ്ണ കെ എസ് എസ് പി യു സംസ്ഥാന സെക്രട്ടറി  ടി.വി ഗിരിജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ പി സുധാകരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി മെമ്പർ  സു കുമാരൻ മാസ്റർ, കൊയിലാണ്ടിലേക്ക് ജോയിന്‍റ്  സെക്രട്ടറിഎം.എം. ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി സ്വാഗതവും, ബ്ലോക്ക് ജോയിന്‍റ്  സെക്രട്ടറി എൻ.കെ. വിജയഭാരതി ടിച്ചർ നന്ദി രേഖപ്പെടുത്തി.
110 മെമ്പർ മാർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe