പയ്യോളി:സാധാരണക്കാരെ ദുരിതക്കയത്തിലാക്കുന്ന വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പയ്യോളി നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകനവും സായാഹ്ന ധർണ്ണയും നടത്തി.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി കെ.കെ നവാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മുനിസിപ്പൽ വർക്കിങ്ങ് പ്രസിഡണ്ട് എ.പി കുഞ്ഞബ്ദുള്ള അധ്യക്ഷനായി.യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് തുറയൂർ,മഠത്തിൽ അബ്ദുറഹിമാൻ,പി.വി അഹമ്മദ്,എ.പി റസാഖ്,എസ്.കെ സമീർ പ്രസംഗിച്ചു.ബഷീർ മേലടി സ്വാഗതവും ഹുസയിൻ മൂരാട് നന്ദിയും പറഞ്ഞു. മടിയാരി മൂസ മാസ്റ്റർ, പി.കെ ജാഫർ,സി.ടി അബ്ദുറഹിമാൻ, കൊമ്മുണ്ടാരി മുഹമ്മദ്,ടി.പി ഖരീം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.